Skip to main content
കയ്പമംഗലം നിയോജകമണ്ഡലം പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ഭാഗമായ തളിർ ഗ്രൂപ്പ് ഔഷധ സസ്യങ്ങളെയും ഔഷധ കഞ്ഞിയേയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന നാട്ടുപച്ച എന്ന പരിപാടി സംഘടിപ്പിച്ചു

ഔഷധസസ്യങ്ങളെ തൊട്ടറിഞ്ഞ് കുരുന്നുകൾ; കാണാൻ എംഎൽഎയും

കയ്പമംഗലം നിയോജകമണ്ഡലം പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ഭാഗമായ തളിർ ഗ്രൂപ്പ് ഔഷധ സസ്യങ്ങളെയും ഔഷധ കഞ്ഞിയേയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന നാട്ടുപച്ച എന്ന പരിപാടി സംഘടിപ്പിച്ചു. അക്ഷര കൈരളിയുടെ ഭാഗമായ തളിർ ഗ്രൂപ്പാണ് വേക്കോട് ജി എഫ് എൽ പി സ്കൂളിൽ മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ പാഠഭാഗത്തെ ആസ്പദമാക്കി പരിപാടി സംഘടിപ്പിച്ചത്.

ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തലും ഔഷധക്കഞ്ഞി വിതരണവും കാണാൻ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയും എത്തിയത് കുട്ടികൾക്കും അധ്യാപകർക്കും ഏറെ ആവേശകരമായി. പാഠഭാഗങ്ങൾക്കപ്പുറം കുട്ടികൾക്ക് ഔഷധസസ്യങ്ങളെ തൊട്ടറിഞ്ഞും അടുത്തറിഞ്ഞും കാണാൻ കഴിയുന്ന അവസരങ്ങളെ സൃഷ്ടിച്ച അധ്യാപകരും തളിർ ഗ്രൂപ്പും ഏറെ മാതൃകയാണെന്ന് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ പറഞ്ഞു.

പ്രധാന അധ്യാപിക വി എസ് ശ്രീജ, അധ്യാപികമാരായ കെ എസ് ദിവ്യ, കെ എ അനീഷ, സി എം നിമ്മി, കെ ആർ സുരഭി, കെ യു കൃഷ്ണവേണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പി ടി എ പ്രസിഡണ്ട് അൻസിൽ പുനിലത്ത് തളിർ ഗ്രൂപ്പ് കോഡിനേറ്റർ ഷാലി പി ദാസ് തുടങ്ങിയവർ പങ്കെടുത്തു.

date