Skip to main content
പുത്തൂർ സെന്റർ വികസനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

പുത്തൂർ സെന്റർ വികസനം; വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ സന്ദർശനം നടത്തി

പുത്തൂർ സെന്റർ വികസനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പുത്തൂർ സെന്റർ വികസനം എന്ന സ്വപ്നം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി പുത്തൂർ സെന്റർ റോഡ് പൊതുമരാമത്ത് വകുപ്പിൽ നിന്നും കിഫ്ബി ഏറ്റെടുത്തു. നോഡൽ ഓഫീസറായി ചുമതലയേറ്റ കെ ജെ വർഗ്ഗീസിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ, കെ എസ് ഇ ബി, വാട്ടർ അതോററ്റി, പഞ്ചായത്ത്, കിഫ്ബി തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരാണ് പുത്തൂർ സെന്റർ സന്ദർശിച്ചത്.

നിലവിലെ റോഡ് 15 മീറ്റർ വീതിയിലേക്ക് മാറ്റി പുനർനിർമ്മാണം നടത്താനാണ് തീരുമാനം. റോഡിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പ്ലൈനുകൾ, വൈദ്യുത പോസ്റ്റുകൾ, ട്രാൻസ്ഫോർമറുകൾ തുടങ്ങിയവ സുരക്ഷിതമായി വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് ഒരുക്കേണ്ട സംവിധാനങ്ങൾ, ചെലവുകൾ എന്നിവ സംബന്ധിച്ച് സംഘം വിലയിരുത്തി.

തുടർന്ന് റവന്യു മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ പുത്തൂർ സുവോളജിക്കൽ പാർക്ക് ഹാളിൽ യോഗം ചേർന്ന് വിവരങ്ങൾ ചർച്ച ചെയ്തു. റോഡ് വികസനവുമായി ബന്ധപ്പെട്ട് മാറ്റി സ്ഥാപിക്കേണ്ടവ സംബന്ധിച്ച് എസ്റ്റിമേറ്റ് ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.

date