Skip to main content

തദ്ദേശ വകുപ്പ് ജില്ലാ ആസ്ഥാന മന്ദിരം: ശിലാസ്ഥാപനം ആഗസ്റ്റ് ഒന്നിന്

തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ആസ്ഥാന മന്ദിര ശിലാസ്ഥാപനം ആഗസ്റ്റ് ഒന്നിന് രാവിലെ 9.30ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിക്കും. കെ സുധാകരൻ എം പി, മേയർ അഡ്വ. ടി ഒ മോഹൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ എന്നിവർ മുഖ്യാതിഥികളാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി പി ഷാജിർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം ശ്രീധരൻ, ആന്തൂർ നഗരസഭ അധ്യക്ഷൻ പി മുകുന്ദൻ, കൗൺസിലർ സുരേഷ് ബാബു എളയാവൂർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ എന്നിവർ സംബന്ധിക്കും.
 

date