Skip to main content

ഉദ്ഘാടനം ജൂലൈ 31ന് കടന്നപ്പള്ളി-പാണപ്പുഴ കൃഷിഭവനും ഓപ്പൺ സ്റ്റേജും ഒരുങ്ങി

 കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമപഞ്ചായത്ത് പുതുതായി നിർമ്മിച്ച കൃഷിഭവൻ കെട്ടിടവും ചന്തപ്പുര ഓപ്പൺ സ്റ്റേജും ഉദ്ഘാടനത്തിന് ഒരുങ്ങി. ജൂലൈ 31ന് വൈകീട്ട് അഞ്ച് മണിക്ക് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിർവഹിക്കും. 2021-22, 2022-23 വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് കെട്ടിടത്തിന്റെയും സ്റ്റേജിന്റെയും നിർമ്മാണം പൂർത്തിയാക്കിയത്. വികസന ഫണ്ട് ധനകാര്യ കമ്മിഷൻ അവാർഡ് അടിസ്ഥാനവിഹിതത്തിൽ നിന്നും കൃഷിഭവൻ കെട്ടിടത്തിനായി 23.7 ലക്ഷം രൂപയും ഓപ്പൺ സ്റ്റേജിനായി 16.2 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് നിർമ്മാണ പ്രവൃത്തികളാരംഭിച്ചത്. എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി,  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാകും.

date