Skip to main content

ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിങ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

കേന്ദ്ര സർക്കാർ ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം പുതുതായി രൂപീകരിച്ച ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിംഗ് പോർട്ടലിൽ വ്യാപാരികൾ/ മൊത്തക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, ബിഗ് ചെയിൻ റീട്ടെയിലർമാർ, പ്രൊസസ്സർമാർ എന്നിവർ അടിയന്തരമായി രജിസ്റ്റർ ചെയ്യണമെന്ന് പൊതുവിതരണ-ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. ഭക്ഷ്യവിതരണ വകുപ്പിന്റെ https://evegoils.nic.in/wsp/login എന്ന പോർട്ടലിൽ സ്റ്റോക്കുകളുടെ വിവരങ്ങൾ നൽകണം. 2024 മാർച്ച് 31 വരെ എല്ലാ വെള്ളിയാഴ്ചകളിലും ഗോതമ്പ് സ്റ്റോക്ക് ലെവലിന്റെ കണക്ക് അപ്ഡേറ്റ് ചെയ്യണം. നിലനിർത്തേണ്ട ഗോതമ്പ് സ്റ്റോക്ക് പരിധി: വ്യാപാരികൾ/ മൊത്ത കച്ചവടക്കാർ-3000 മെട്രിക് ടൺ, റീട്ടെയിലർ- ഓരോ ഔട്ട്ലെറ്റിനും 10 മെട്രിക് ടൺ അവരുടെ എല്ലാ ഡിപ്പോകളിലും 3000 മെട്രിക് ടൺ, പ്രൊസസറുകൾ- വാർഷിക സ്ഥാപിത ശേഷിയുടെ 75 ശതമാനം അല്ലെങ്കിൽ പ്രതിമാസ ഇൻസ്റ്റാൾ ചെയ്ത കപ്പാസിറ്റിക്ക് തുല്യമായ അളവ് 2023-24 ലെ ശേഷിക്കുന്ന മാസങ്ങൾകൊണ്ട് ഗുണിച്ചാൽ ഏതാണോ കുറവ് അത്.

date