Skip to main content

നെഹ്‌റു ട്രോഫി വള്ളംകളി: തിരഞ്ഞെടുത്ത റീല്‍ പ്രകാശനം ചെയ്തു

ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി നടത്തിയ റീല്‍സ് മത്സരത്തില്‍ ബാംഗ്ലൂര്‍ ബാബുസപാളയ നം. 10 പ്രാര്‍ത്ഥനയില്‍ ടി. സുഭാഷ് വിജയിയായി.  റീലിന്റെ പ്രകാശനം കളക്ടറുടെ ചേമ്പറില്‍ എന്‍.റ്റി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ നിര്‍വഹിച്ചു.
 
മത്സരത്തിന്റെ അവസാന റൗണ്ടില്‍ മികച്ച 10 റീലുകളില്‍ എത്തിയിരുന്നു. അതില്‍ നിന്നാണ് വിജയിയെ പ്രഖ്യാപിച്ചത്. വിജയിക്ക് ആലപ്പുഴ പുന്നയ്ക്കല്‍ ജ്വല്ലറി നല്‍കുന്ന സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കും. 

സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് ജേതാവ് സുധര്‍മദാസ്, ദൂരദര്‍ശന്‍ കമന്റേറ്റര്‍ ഹരികുമാര്‍ വാലേത്ത്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍. റോയ് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പേര് തിരഞ്ഞെടുത്തത്.

കളക്ടറുടെ ചേംബറില്‍ നടന്ന പ്രഖ്യാപനച്ചടങ്ങില്‍ പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ നസീര്‍ പുന്നയ്ക്കല്‍, കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍, കമ്മിറ്റി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, പബ്ലിസിറ്റി കമ്മിറ്റിയ അംഗങ്ങളായ കെ. നാസര്‍, ഹരികുമാര്‍ വാലേത്ത്, എബി തോമസ് എന്നിവര്‍ പങ്കെടുത്തു.

date