Skip to main content

ശിശുക്ഷേമ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ആലപ്പുഴ: സംസ്ഥാന ശിശുക്ഷേമ സമിതി ആദ്യമായി ഏര്‍പ്പെടുത്തിയ ശിശുക്ഷേമം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാരിന്റെ അതിദരിദ്ര വിഭാഗ പട്ടികയില്‍പ്പെട്ടവര്‍ക്കും ഗോത്ര - ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ് നൽകുക. സെക്രട്ടറി, ജില്ലാ ശിശുക്ഷേമ സമിതി, റയില്‍വേ സ്റ്റേഷന്‍ വാര്‍ഡ്, ആലപ്പുഴ എന്ന വിലാസത്തില്‍ ഓഗസ്റ്റ് അഞ്ചുവരെ അപേക്ഷ നല്‍കാം. 

2023ല്‍ എസ്.എസ്.എല്‍.സി വിജയിച്ച് ഉപരിപഠനത്തിന് ചേര്‍ന്ന അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിലവില്‍ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതമാണ് അപേക്ഷിക്കണ്ടത്. 

ആദിവാസി ഗോത്രമേഖലയില്‍ താമസിക്കുന്നവര്‍ ജില്ല ട്രൈബര്‍ ഓഫീസറുടെ സാക്ഷ്യപത്രവും എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പഠിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷ നൽകണം.

date