Skip to main content
ഇ- മുറ്റം ഡിജിറ്റൽ ലിറ്ററസി ക്ലാസ് പ്രവേശനോത്സസവം

ഇ- മുറ്റം ഡിജിറ്റൽ ലിറ്ററസി ക്ലാസ് പ്രവേശനോത്സസവം

സാക്ഷരതാ മിഷൻ നേതൃത്വത്തിൽ മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഇ മുറ്റം ഡിജിറ്റൽ ലിറ്ററസി പഠനക്ലാസുകളുടെ പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത ഉദ്ഘാടനം ചെയ്തു.

പതിനാറാം വാർഡിൽ ജ്ഞാനപീഠം വായനശാല ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് വി.സജി അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ശിഖിവാഹനൻ, കൈറ്റ് റിസോഴ്സ് പേഴ്സൺ എം ജി ഉണ്ണികൃഷ്ണൻ, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ കെ.വി.രതീഷ്, ഇ മുറ്റം പഞ്ചായത്ത് കോർഡിനേറ്റർ സരിത തുടങ്ങിയവർ സംസാരിച്ചു.

ഫോൺ സ്മാർട്ടായി ഉപയോഗിക്കാൻ പഠിപ്പിക്കുന്ന പദ്ധതിയാണ് ഇ മുറ്റം ഡിജിറ്റൽ ലിറ്ററസി .

ഒരു വാർഡിൽ ഒരാൾ എന്ന നിലയിൽ സന്നദ്ധ അധ്യാപകരെ കണ്ടെത്തിയിരുന്നു. പഠിതാക്കൾ കൂടുതലുള്ള വാർഡുകളിൽ നിന്നും ഒന്നിലധികം അധ്യാപകരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഒരു വാർഡിൽ ഒരു ഡിജിറ്റൽ ലിറ്ററസി സെന്റർ ആരംഭിക്കും. സെന്ററിൽ എത്താൻ പ്രയാസമുള്ളവരെ വീട്ടിലെത്തി പഠിപ്പിക്കും.

സ്മാർട്ട് ഫോൺ ഉപയോഗ സാധ്യതകൾ, ഇന്റർനെറ്റ്, ഓൺലൈൻ പണമിടപാടുകൾ, സോഷ്യൽ മീഡിയ, ഇ മെയിലും സർക്കാർ സേവനങ്ങളും എന്നിങ്ങനെ അഞ്ച് പാഠഭാഗങ്ങളാണ് ഉള്ളത്. ഓരോ ഭാഗത്തിനും രണ്ട് മണിക്കൂർ വീതം ആകെ പത്ത് മണിക്കൂറാണ് പഠനകാലയളവ്.

സ്മാർട്ട് ഫോൺ ഉപയോഗം ശാസ്ത്രീയമായി പഠിക്കുന്നതിനും സന്നദ്ധ അധ്യാപകരാകുന്നതിനും താത്പര്യമുള്ളവർ പഞ്ചായത്ത് അംഗങ്ങളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് പി പി സംഗീത അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതി കോർഡിനേറ്ററെ വിളിയ്ക്കാവുന്നതാണ്. ഫോൺ +91 97449 36390

date