Skip to main content
ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഉല്ലാസ് തോമസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. ഉഷ ബിന്ദുമോൾ എന്നിവർ സമീപം

കൊച്ചി നഗരപരിധിയിൽ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷൻ നിർമ്മിക്കും

ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം

 കൊച്ചി നഗരപരിധിയിലെ വെള്ളപ്പൊക്ക മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ഓട്ടോമേറ്റഡ് വെതർ സ്റ്റേഷൻ സ്ഥാപിക്കാൻ തീരുമാനം. ജില്ലാ കളക്ടർ എൻ എസ്.കെ ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.

വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നത് വഴി മഴയുടെ അളവ് കൃത്യമായി രേഖപ്പെടുത്തുകയാണ് ലക്ഷ്യം. ദുരന്തമുഖത്തെ രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ ഉപകരണങ്ങൾ  വാങ്ങുന്നതിനും യോഗത്തിൽ തീരുമാനമായി.  ഓപ്പറേഷൻ ബ്രേക്ക് ത്രൂ, കടലാക്രമം തടയുന്നതിനായി തീരപ്രദേശങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ പുരോഗതി യോഗം വിലയിരുത്തി.

 അപകടകരമായ രീതിയിൽ പാതയോരങ്ങളിലും, സ്കൂളുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലും നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.ഉഷാ ബിന്ദുമോൾ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൽ ഖാദർ,  വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date