Skip to main content

പട്ടികജാതി/പട്ടിക വർഗ വിഭാഗ വിദ്യാർത്ഥികൾക്ക് സൗജന്യ പരീക്ഷാ പരിശീലനം

ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു അടിസ്ഥാന യോഗ്യതയാക്കി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന പരീക്ഷക്കുളള സൗജന്യ പരിശീലന ക്ലാസ്സുകൾക്കായി അപേക്ഷ സ്വീകരിക്കുന്നു. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ ബി സി ഇ സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് നിയമാനുസൃതം സ്റ്റൈപ്പന്റ് ലഭിക്കും.

അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം, എന്നിവയുടെ സർട്ടിഫിക്കറ്റ് സഹിതം 10.08.23 -ന് മുമ്പ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം.  അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്.

date