Skip to main content

ബയോമെട്രിക് മസ്റ്ററിംഗ്

കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡിൽ നിന്ന് 2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ ആഗസ്റ്റ് 31നകം അക്ഷയകേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തീകരിക്കാത്തവർക്ക് തുടർന്നുള്ള എല്ലാ മാസവും ഒന്ന് മുതൽ 20 വരെയുള്ള തിയതികളിൽ മസ്റ്ററിംഗ് നടത്താം. എന്നാൽ മസ്റ്ററിംഗ് നടത്തുന്ന മാസം മുതലുള്ള പെൻഷൻ മാത്രമേ ലഭിക്കുകയുള്ളു. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവരും മസ്റ്ററിംഗ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0495 2966577

date