Skip to main content
37- മത് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, തൃശൂർ (സായ് ) ഓവറോൾ ചാമ്പ്യൻമാരായി

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, തൃശൂർ (സായ് ) ഓവറോൾ ചാമ്പ്യൻമാരായി

37- മത് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, തൃശൂർ (സായ് ) ഓവറോൾ ചാമ്പ്യൻമാരായി. പതിമൂന്ന് സ്വർണ്ണം, പത്ത് വെള്ളി, എട്ട് വെങ്കലം എന്നിങ്ങനെയാണ് കരസ്ഥമാക്കിയത്.

ചാഴൂർ ജൂഡോ ക്ലബ് രണ്ടാം സ്ഥാനവും മണലൂർ ജൂഡോ ക്ലബ് മൂന്നാം സ്ഥാനവും നേടി. വിബുൽ സതീശൻ , സാനിയ എൻ ബി എന്നിവർ ചാമ്പ്യൻഷിപ്പിലെ മികച്ച കായിക താരങ്ങളായി.

കർണ്ണാടകയിലെ ബെല്ലാരിയിൽ വെച്ച് നടന്ന കാഡറ്റ് നാഷണൽ ജൂഡോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ സാനിയ എൻ ബി , വെങ്കലം നേടിയ ഐശ്വര്യ പി യു , സ്കൂൾ നാഷണൽസ് ചാപ്യൻഷിപ്പിൽ വെങ്കലം നേടിയ ശ്രീലക്ഷ്മി കെ കെ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ചാമ്പ്യൻഷിപ്പിൽ ഒന്നും രണ്ടും സ്ഥാനക്കാരായ വിജയികളെ വയനാട്, കോഴിക്കോട് ജില്ലകളിലായി നടക്കുന്ന സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കും. ജില്ലയിലെ വിവിധ ക്ലബുകളിൽ നിന്നായി സബ് ജൂനിയർ , ജൂനിയർ, സീനിയർ, മിക്സഡ് എന്നീ വിഭാഗങ്ങളിലായി 500 ൽ പരം കായികതാരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചത്.

മണലൂർ ഗ്രാമപഞ്ചായത്ത് ജൂഡോ അക്കാദമിയുടെ മുഖ്യ രക്ഷാധികാരി ആവണേങ്ങാട്ട് കളരി അഡ്വ. എ യു രഘുരാമപണിക്കർ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് ജേതാക്കൾക്ക് സമ്മാനം നൽകി.

കാരമുക്ക് എസ് എൻ ജി എസ് എച്ച് എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡന്റ് ജോയ് വർഗ്ഗീസ് കെ അദ്ധ്യക്ഷത വഹിച്ചു. ജൂഡോ അസോസിയേഷൻ സെക്രട്ടറി റെൻ പി ആർ മുഖ്യാതിഥിയായി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു ശിവദാസ്, ഓർഗനൈസിങ് കമ്മിറ്റി സെക്രട്ടറി കെ സി ഷൈനൻ, കാരമുക്ക് എസ് എൻ ജി എസ് എച്ച് എസ് സ്കൂളിലെ പ്രിൻസിപ്പാൾ പ്രീത രവീന്ദ്രൻ, ഫിസിക്കൽ എജുക്കേഷൻ ടീച്ചർ പ്രസൂൺ എം കെ, ജില്ലാ ജൂഡോ അസോസിയേഷൻ വൈസ് പ്രസിഡന്റ് സുരേഷ് ഒറ്റാലി , വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷോയ് നാരായണൻ, ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ അഖിൽ അനിരുദ്ധൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date