Skip to main content

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് (ആഗസ്റ്റ്‌ ആറ് ) രാത്രി 11.30 വരെ 2.5 മുതൽ 2.6 മീറ്റർ വരെയും തെക്കൻ തമിഴ്നാട് ( കൊളച്ചൽ മുതൽ കിലാകാരൈ വരെ) തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.6 മുതൽ 3.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം.  ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

date