Skip to main content

ബേപ്പൂർ മാതൃകാ ഭിന്നശേഷി സൗഹൃദ മണ്ഡലമാവുന്നു 'ഹൈ ടൈഡ്' പദ്ധതിയിലൂടെ 

 

ബേപ്പൂർ മാതൃകാ ഭിന്നശേഷി സൗഹൃദ മണ്ഡലം പദ്ധതിയായ 'ബേപ്പൂർ ഹൈ ടൈഡി'ലൂടെ' (ഹയർ ഇനിഷ്യേറ്റീവ് ഓൺ ടോട്ടൽ ഇൻക്ലൂഷൻ ഡ്രൈവ് ഫോർ ഇക്വിറ്റി) മണ്ഡലത്തെ സമ്പൂർണ ഭിന്നശേഷി സൗഹൃദമാക്കുന്നത്തിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.

പദ്ധതിയിലൂടെ മുഴുവൻ ഭിന്നശേഷി ക്കാർക്കും യു.ഡി.ഐ.ഡി കാർഡ് ലഭ്യമാക്കുക, മണ്ഡലത്തിലെ മുഴുവൻ സ്ഥലങ്ങളും തടസരഹിതമാക്കുക, നിയമപരമായ അവകാശങ്ങൾ ലഭ്യമാക്കുക, ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയവയ്ക്ക് മുൻഗണന നൽകും.

ഭിന്നശേഷി വികസന രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, സമഗ്ര ശിക്ഷാ കേരളം, സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ്, സിആർസി കോഴിക്കോട് എന്നിവരെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.

ആദ്യഘട്ടത്തിൽ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മണ്ഡലത്തിലെ എല്ലാ ഭിന്നശേഷിക്കാർക്കും മെഡിക്കൽ സർട്ടിഫിക്കറ്റും യുഡിഐഡി കാർഡുകളും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികളാണ് സ്വീകരിക്കുക. ഇതിനുള്ള അപേക്ഷാ ഫോറം ആഗസ്റ്റ് പത്താം തിയ്യതി മുതൽ എംഎൽഎ ഓഫീസ്, മണ്ഡലത്തിലെ  തദ്ദേശസ്ഥാപനങ്ങൾ, ബി.ആർ.സികൾ , അങ്കണവാടികൾ, ബഡ്സ് സ്കൂളുകൾ എന്നിവ വഴി വിതരണം ചെയ്യും. സെപ്റ്റംബർ മാസത്തിൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന മെഡിക്കൽ ക്യാമ്പുകൾക്ക് ശേഷം സർട്ടിഫിക്കറ്റുകളും കാർഡും ലഭ്യമാക്കും. സി.ആർ.സി ഡയറക്ടർ ഡോ. റോഷൻ ബിജിലിയാണ് പദ്ധതിയുടെ നോഡൽ ഓഫീസർ .
 

date