Skip to main content

ഹാൻവീവ്  ഓണം റിബേറ്റ് വസ്ത്രമേള ജില്ലാതല ഉദ്ഘാടനം ഇന്ന്

കോട്ടയം: കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷന്റെ ( ഹാൻവീവ് ) ഓണം റിബേറ്റ് വസ്ത്രമേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ( ഓഗസ്റ്റ് 8 ) രാവിലെ 11 മണിക്ക് നടക്കും. കോട്ടയം നഗരത്തിൽ കെ.കെ റോഡിലുള്ള ഹാൻവീവ് ഷോറൂമിൽ നടക്കുന്ന ചടങ്ങിൽ കാംകോ ചെയർമാൻ സി.കെ ശശിധരൻ ഉദ്ഘാടനം നിർവഹിക്കും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ ആദ്യ വിൽപന നടത്തും. നഗരസഭാംഗം സിൻസി പാറേൽ സന്നിഹിതയായിരിക്കും

date