Skip to main content

അംശാദായ സമാഹരണ പരിപാടി സംഘടിപ്പിക്കുന്നു

കോട്ടയം: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കും വിതരണം ചെയ്യുന്ന ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ മത്സ്യഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഓഗസ്റ്റ് 15 മുതൽ 30വരെ അംശാദായ സമാഹരണ പരിപാടി നടത്തുന്നു. മത്സ്യത്തൊഴിലാളികൾ, അനുബന്ധത്തൊഴിലാളികൾ, മത്സ്യബന്ധന യാനം ഉടമകൾ, മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമകൾ തുടങ്ങിയവർ ക്ഷേമനിധി ബോർഡിലേക്ക് അടയ്ക്കാനുള്ള അംശദായ തുക കുടിശി ക   സഹിതം അടയ്ക്കണം.

 

date