Skip to main content

എക്‌സൈസ് ഡ്രൈവർ തസ്തിക;   ശാരീരിക പുനരളവെടുപ്പ്

കോട്ടയം: ജില്ലയിൽ എക്‌സൈസ് ഡ്രൈവർ തസ്തികയിലേക്ക്്് (കാറ്റഗറി നമ്പർ: 405/2021) കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ശാരീരിക അളവെടുപ്പിൽ യോഗ്യത നേടാതെ അപ്പീൽ നൽകി പ്രായോഗിക പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ച ഉദ്യോഗാർത്ഥികൾക്കായുള്ള  ശാരീരിക പുനരളവെടുപ്പ് ഓഗസ്റ്റ് 10ന് ഉച്ചകഴിഞ്ഞ് രണ്ടുമണി മുതൽ പി.എസ്.സി. ആസ്ഥാനത്ത് നടക്കും. ഉദ്യോഗാർത്ഥികൾ ഉച്ചയ്ക്ക് 12 മണിക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. വിശദാംശങ്ങൾക്കായി പ്രൊഫൈൽ പരിശോധിക്കുക.

 

date