Skip to main content

മുലയൂട്ടൽ വാരാചരണം; സെമിനാർ സംഘടിപ്പിച്ചു

 

ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് ജില്ലാതല സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ സബീന ബീഗം അധ്യക്ഷത വഹിച്ചു.

'മൂലയൂട്ടലിന്റെ പ്രാധാന്യവും, ഗർഭിണികൾ കഴിക്കേണ്ട പോഷകാഹാരവും' എന്ന വിഷയത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. അഷ്റഫ്.വി.പിയും 'മറ്റേർണിറ്റി ബെനിഫിറ്റ് ആക്ട് നെ കുറിച്ച് ഡിഎൽഎസ്എ റിസോഴ്സ് പേഴ്സൺ അഡ്വ. രാധാകൃഷ്ണൻ വി.പിയും ക്ലാസ് എടുത്തു. 

കൂടാതെ പേരാമ്പ്ര പ്ലാന്റേഷൻ എസ്റ്റേറ്റിലെ പ്ലാന്റേഷൻ തൊഴിലാളികൾക്ക് മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള പ്രത്യേക ബോധവൽകരണ ക്ലാസ്സ് നടത്തുകയും പോഷകക്കഞ്ഞി വിതരണം ചെയുകയും ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പർമാരായ മുക്കം മുഹമ്മദ്, നാസർ എസ്റ്റേറ്റുമുക്ക്, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി ശിവാനന്ദൻ, സാമൂഹ്യ നീതി ഓഫീസർ അഷ്റഫ് കാവിൽ, മാസ് മീഡിയ ഓഫീസർ ഷാലിമ ടി എന്നിവർ സംസാരിച്ചു. വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, ജനപ്രധിനിധികൾ, ആരോഗ്യപ്രവർത്തകർ, സ്വകാര്യ മേഖലയിലെ തൊഴിൽദാതാക്കൾ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധസംഘടനകൾ, വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ജില്ലാതല ഐസിഡിഎസ് സെൽ പ്രോഗ്രാം ഓഫീസർ അനിത. പി.പി സ്വാഗതവും, ജില്ലാതല ഐ.സി.ഡി.എസ് സെൽ ജൂനിയർ സൂപ്രണ്ട് രാജേഷ്.പി.എ നന്ദിയും പറഞ്ഞു.

date