Skip to main content

പ്രവാസി പുനരധിവാസവായ്പാ പദ്ധതി

സംസ്ഥാന  പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നോര്‍ക്ക റൂട്ട്സുമായി  ചേര്‍ന്ന് നടപ്പാക്കുന്ന  സ്വയം തൊഴില്‍  വായ്പ പദ്ധതിയായ പ്രവാസി  പുനരധിവാസ വായ്പ പദ്ധതിയ്ക്ക്   കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സംരംഭകത്വ ഗുണമുള്ള  യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ തൊഴില്‍ രഹിതരും 18 നും 60 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. ചുരുങ്ങിയത്  രണ്ട് വര്‍ഷമെങ്കിലും  വിദേശത്ത്  ജോലി ചെയ്ത്  മടങ്ങി വരുന്ന പ്രവാസികള്‍ക്ക്  സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് പരമാവധി 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നത്. നല്‍കുന്ന വായ്പയുടെ 15 ശതമാനം ബാക്ക്  എന്‍ഡഡ് സബ്‌സിഡിയായും തിരിച്ചടവ്  വീഴ്ച കൂടാതെ നടത്തുന്ന സംരംഭകര്‍ക്ക് ആദ്യത്തെ നാല് വര്‍ഷ കാലത്തേക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയായും നോര്‍ക്ക  റൂട്ട്‌സ് അനുവദിക്കും.  അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനമനുസരിച്ചാണ് വായ്പ. ആറ് ലക്ഷം  രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള അപേക്ഷകര്‍ക്ക് അഞ്ച് ലക്ഷം രൂപയും, അതിനു മുകളില്‍ 15 ലക്ഷം രൂപ വരെ വരുമാനമുള്ള  അപേക്ഷകര്‍ക്ക് 10 ലക്ഷം രൂപയും, 15 മുതല്‍ 20 ലക്ഷം രൂപ വരെ വരുമാനമുള്ള അപേക്ഷകര്‍ക്ക്  20 ലക്ഷം രൂപയുമാണ്  പരമാവധി വായ്പ നല്‍കുക. കൃത്യമായി തവണ സംഖ്യകള്‍  തിരിച്ചടക്കുന്നവര്‍ക്ക് നോര്‍ക്ക സബ്‌സിഡി പരിഗണിക്കുമ്പോള്‍ വായ്പയുടെ പലിശ നിരക്ക്  നാല് മുതല്‍ ആറ് ശതമാനം വരെയും, തിരിച്ചടവ് കാലയളവ് അഞ്ച് വര്‍ഷവുമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍  ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച്  ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്.
താല്‍പ്പര്യമുള്ള  അപേക്ഷകര്‍ അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി  കോര്‍പ്പറേഷന്റെ ജില്ലാ  ഓഫീസുമായി ബന്ധപ്പെടുക.  അപേക്ഷയോടൊപ്പം ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പ് ഉള്ളടക്കം ചെയ്യണം. അപേക്ഷയും അനുബന്ധ രേഖകളും നോര്‍ക്ക റൂട്‌സിന്റെ വെബ് സൈറ്റ് വഴി ഓണ്‍ലൈനായി   സമര്‍പ്പിച്ച് അപേക്ഷകൾ രജിസ്ട്രേഷന്‍ നടത്തേണ്ടതിനാല്‍ ജില്ലാ ഓഫീസില്‍ നിന്നും പിന്നീട് ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റ് വിവരങ്ങള്‍ ഹാജരാക്കണം. ഫോണ്‍: 04972705036, 9400068513.

date