Skip to main content

സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. ഇടയിരിക്കപുഴ കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന ക്യാമ്പ് ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ എത്തുന്നവർക്ക് സൗജന്യ നേത്ര പരിശോധന നടത്തി കണ്ണട വേണ്ടവർക്ക് കണ്ണട നൽകും. തിമിരത്തിന്റെ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ക്യാമ്പിൽ പരിശോധന നടത്തി ശസ്ത്രക്രിയ വേണ്ടവർക്ക് സൗജന്യമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ല ആശുപത്രിയിൽ തിമിര ശാസ്ത്രക്രിയ സൗജന്യമായി ചെയ്തു നൽകുകയും ചെയ്യും. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള മുൻഗണന വിഭാഗത്തിൽ പെട്ടവർക്കാണു കണ്ണടകൾ സൗജന്യമായി നൽകുന്നത്.
50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് തിമിര ശാസ്ത്രക്രിയ ചെയ്തു കൊടുക്കുന്നത്. ക്യാമ്പിൽ ജീവിതശൈലി രോഗ നിർണ്ണയ പരിശോധനയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗം അമ്പിളി ശിവദാസ് അധ്യക്ഷത വഹിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, പഞ്ചായത്തംഗം ശ്രീലത സന്തോഷ്, ഹെൽത്ത് ഇൻസ്പെക്ടർ ബി.ബാലഗോപാൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിയാസ് പി. ജബ്ബാർ എന്നിവർ പങ്കെടുത്തു.

 

 

 

date