Skip to main content

സാമൂഹിക പ്രത്യാഘാത പഠനം ; ഏജൻസികളെ ക്ഷണിക്കുന്നു

കോട്ടയം: കൊല്ലം ജില്ലയിൽ 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം 200 ആർ  വിസ്തീർണത്തിൽ താഴെയുള്ള പദ്ധതികളുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക പ്രത്യാഘാത പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ജില്ലാതല സോഷ്യൽ ഇംപാക്ട് അസെസ്‌മെന്റ് ഏജൻസികളുടെ പട്ടിക തയ്യാറാക്കുന്നു. ഇതിനായി സർവകലാശാലകൾ/ വകുപ്പുകൾ/സ്ഥാപനങ്ങൾ / ഏജൻസികൾ എന്നിവയിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ  ഓഗസ്റ്റ് 25 നകം  കൊല്ലം ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം. കവറിന് മുകളിൽ ഭൂമി ഏറ്റെടുക്കൽ - സാമൂഹ്യ പ്രത്യാഘാത പഠന ഏജൻസികളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം.

date