Skip to main content

സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

 

കേരള സർക്കാരിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെെലജ ടി.കെ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തം​ഗം കെ.വി അശോകൻ, സിഡിഎസ് ചെയർപേഴ്സൺ അനിത കുമാരി, ചങ്ങരോത്ത് എന്റർപ്രെെസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് അശ്വിൻ കെ.ആർ എന്നിവർ സംസാരിച്ചു. ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ വി.കെ സുധീഷ്, കൂത്താളി എന്റർപ്രെെസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ജിതിൻ കുമാർ ടി.പി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. സംരംഭം തുടങ്ങാൻ ആവശ്യമായ ലൈസൻസ് നടപടിക്രമങ്ങൾ, വ്യവസായ വകുപ്പിന്റെ വിവിധ ധനസഹായ പദ്ധതികൾ തുടങ്ങിയവയെ കുറിച്ചുള്ള ക്ലാസുകളാണ് നടന്നത്.

date