Skip to main content

വള്ളംകളിക്ക് ഹരം പകരാൻ ബൈക്ക് റൈഡർമാർ ഇറങ്ങുന്നു

ആലപ്പുഴ: മത്സര വള്ളംകളിയുടെ ഹരം  കൂട്ടാൻ ഇത്തവണ ബൈക്ക് റൈഡർമാരും ഇറങ്ങുന്നു. ഓഗസ്റ്റ് 10ന് വൈകിട്ട് 4 മുതല്‍ 8 വരെ ആലപ്പുഴ ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ബൈക്ക് റൈഡർമാരുടെ അഭ്യാസപ്രകടനങ്ങൾ നടക്കും. 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.  പൊതുജനങ്ങള്‍ക്ക് ബൈക്ക് സ്റ്റണ്ട് കാണാനും സുരക്ഷിതമായി സ്റ്റണ്ടിംഗ് നടത്താനും അവസരമൊരുക്കുന്നതാണ് പരിപാടി.
 പള്‍സര്‍മാനിയ 2.0ന്റെ സഹകരണത്തോടെയാണ് ബൈക്കിൽ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത്. പള്‍സര്‍ എന്‍.എസ്. 125, എന്‍ 160, എന്‍.എസ്. 200 എന്നീ ബൈക്കുകള്‍ കൊണ്ടുള്ള ചാലഞ്ച് സോണുകളും ഇവിടെയുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന ദിവസം പുന്നമടക്കായലിലും ജങ്കാറില്‍ ബൈക്കുകളുടെ അഭ്യാസ പ്രകടനം നടത്തും.  

വാഹനമോടിക്കാന്‍ ലൈസന്‍സുള്ളവര്‍ക്ക് 10ന് വൈകിട്ട് 4ന് റിക്രിയേഷന്‍ ഗ്രൗണ്ടിലെത്തി ബൈക്ക് സ്റ്റണ്ടിംഗ് നടത്താം. വാഹനം, സുരക്ഷ ഉപകരണങ്ങള്‍, സ്റ്റണ്ടിംഗ് പരിശീലനം എന്നിവ നല്‍കും. താത്പര്യമുള്ളവര്‍ https://www.bajajauto.com/pulsar-mania എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9930104931, 9869249701.

date