Skip to main content

ബാക്കപ്പ് പദ്ധതി : മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്ക് പുരസ്കാരം നൽകുന്നു 

 

ബാലുശ്ശേരി മണ്ഡലം വിദ്യാഭ്യാസ പദ്ധതിയായ ബാക്കപ്പിന്റെ ഭാഗമായി മണ്ഡലത്തിലെ സ്കൂളുകളിൽ നടക്കുന്ന മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്ക് എം.എൽ.എ എക്സലൻസ് പുരസ്കാരം സമ്മാനിക്കുന്നു. നടപ്പു വർഷം അക്കാദമിക മികവ് ലക്ഷ്യം വെച്ച് നടപ്പാക്കുന്ന കർമ്മ പദ്ധതികളാണ് പുരസ്കാരത്തിന് പരിഗണിക്കുക. എൽ പി, യു. പി, സെക്കന്ററി, ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകമായി പുരസ്കാരം നൽകും. ഓരോന്നും പ്രത്യേക വിഭാഗങ്ങളായി പരിഗണിച്ചാണ് മികച്ച പ്രോജക്ട് തെരെഞ്ഞെടുക്കുക.

താല്പര്യമുള്ള വിദ്യാലയങ്ങൾ ആഗസ്റ്റ് 25നകം നടപ്പിലാക്കാനുദ്ദേശിക്കുന്ന കർമ്മപദ്ധതിയുടെ വിവരം മുൻകൂട്ടി അറിയിക്കണം. ഓരോ പദ്ധതിയുമായി ബന്ധപ്പെട്ട ഇടക്കാല വിലയിരുത്തലുകൾക്കും അന്തിമ വിലയിരുത്തലുകൾക്കും ശേഷമാകും വിജയികളെ നിശ്ചയിക്കുകയെന്ന്  കെ.എം സച്ചിൻ ദേവ് എം. എൽ. എ അറിയിച്ചു.

date