Skip to main content
ഫോട്ടോ: പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ പാലത്തുള്ളിയിലെ വടകരപ്പള്ളിക്ക് സമീപം ചിറ്റൂര്‍ പുഴക്ക് കുറുകെ നിര്‍മ്മിച്ച റെഗുലേറ്റര്‍.

പ്രവര്‍ത്തനം പൂര്‍ണമായും വിദ്യുത്ച്ഛക്തിയില്‍

പൂര്‍ണമായും വിദ്യുത്ച്ഛക്തിയിലാണ് ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിനാവശ്യമായ ജനറേറ്റര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. അഞ്ച് മീറ്റര്‍ ഉയരവും 10 മീറ്റര്‍ നീളവുമുള്ള 12 യന്ത്രവത്കൃത ഷട്ടറുകളും അതിനനുബന്ധമായ ഹോയ്സ്റ്റിങ് ബ്രിഡ്ജും ഉള്‍പ്പെടുന്നതാണ് ഈ റെഗുലേറ്റര്‍. 144 മീറ്റര്‍ നീളമുള്ള റെഗുലേറ്ററിന്റെ പൂര്‍ത്തീകരണത്തോടെ സംഭരിക്കപ്പെടുന്ന ജലം പൊല്‍പ്പുള്ളി, പെരുവെമ്പ് പഞ്ചായത്തുകള്‍ക്കാണ് പ്രധാനമായും ഉപയോഗിക്കാന്‍ സാധിക്കുക. ഈ പഞ്ചായത്തുകളിലെ ഭക്ഷ്യ-നാണ്യ വിളകളുടെ ഉത്പാദനതോത് വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. കൃഷിയെ പ്രധാന വരുമാന മാര്‍ഗമായി സ്വീകരിച്ചു ജീവിക്കുന്ന ഈ പഞ്ചായത്തുകളിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതും പദ്ധതിയുടെ മറ്റൊരു ലക്ഷ്യമാണ്.

date