Skip to main content

ഹോമിയോ മെഡിക്കല്‍ ക്യാമ്പുകളും സൗജന്യ മരുന്നുവിതരണവും നടത്തി

മുതുതല ഗ്രാമപഞ്ചായത്തും എന്‍.എച്ച്.എം ആയുഷ് പി.എച്ച്.സിയും (ഹോമിയോ) സംയുക്തമായി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പുകളും മരുന്നുവിതരണവും നടത്തി. നാല് ദിവസങ്ങളിലായി നടന്ന ക്യാമ്പുകളില്‍ വിവിധ രോഗങ്ങളുടെ നിര്‍ണയവും സൗജന്യ മരുന്ന് വിതരണവും ഉണ്ടായി. തുടര്‍ ചികിത്സ ആവശ്യമുള്ള രോഗികളെ പി.എച്ച്.സിയിലേക്ക് റഫര്‍ ചെയ്തു. രണ്ട് ഡോക്ടര്‍മാരും രണ്ട് സ്റ്റാഫുകളും ആശാപ്രവര്‍ത്തകരുമാണ് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. പ്രതിദിനം 65 പേരോളം ക്യാമ്പുകളില്‍ പങ്കെടുത്തു.
മുതുതല വായനശാലയില്‍ നടന്ന ക്യാമ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മുകേഷ് അധ്യക്ഷനായ പരിപാടിയില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ സമദ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ, വാര്‍ഡ് മെമ്പര്‍മാരായ ചന്ദ്രമോഹനന്‍, വരുണ്‍ രഘുനാഥ്, സജിത, ഹോമിയോ ഓഫീസര്‍ സായിഷ് എന്നിവര്‍ പങ്കെടുത്തു.

date