Skip to main content
ഫോട്ടോ: മലമ്പുഴ ഗിരിവികാസില്‍ നടന്ന മേരി മാട്ടി മേരാ ദേശ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കുന്നു.

മേരി മാട്ടി മേരാ ദേശ് ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നടന്നു

മേരി മാട്ടി മേരാ ദേശ് ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം മലമ്പുഴ ഗിരിവികാസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ആഗസ്റ്റ് ഒമ്പത് മുതല്‍ 15 വരെ ദേശവ്യാപകമായി നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് മേരിമാട്ടി മേരാ ദേശ് ക്യാമ്പയിന്‍ നടക്കുന്നത്. പരിപാടിയില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാമാധവന്‍ അധ്യക്ഷയായി. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര മുഖ്യാതിഥിയായി. പരിപാടിയുടെ ഭാഗമായി 75 വൃക്ഷത്തൈകള്‍ നട്ട് അമൃത് വാടിക നിര്‍മ്മിച്ചു.
രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള പഞ്ച് പ്രാണ്‍ പ്രതിജ്ഞ ജില്ലാ കലക്ടര്‍ ചൊല്ലിക്കൊടുത്തു. നെഹ്‌റു യുവ കേന്ദ്ര, ത്രിതല പഞ്ചായത്തുകള്‍, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, നാഷണല്‍ സര്‍വീസ് സ്‌കീം, യുവജന ക്ലബ്ബുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും 75 വൃക്ഷത്തൈകള്‍ നടും.
ആഗസ്റ്റ് 16 മുതല്‍ ബ്ലോക്ക് തല പരിപാടികള്‍ സംഘടിപ്പിക്കും. പഞ്ചായത്തുകളില്‍ നിന്നും ശേഖരിച്ച മണ്ണ് ഡല്‍ഹിയില്‍ 27 ന് എത്തിക്കും. പരിപാടിയില്‍ നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സി. ബിന്‍സി, എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഹമീദ് ജലീസ, മലമ്പുഴ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ഷക്കീല എന്നിവര്‍ സംസാരിച്ചു.
 

date