Skip to main content

"മേരി മീട്ടി മേരാ ദേശ് "വൃക്ഷതൈ നടീൽ പരിപാടി സംഘടിപ്പിച്ചു

 

സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷിക സമാപനത്തിന്റെ ഭാഗമായി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ "മേരി മീട്ടി മേരാ ദേശ് "വൃക്ഷതൈ നടീൽ പരിപാടി സംഘടിപ്പിച്ചു. നെഹ്‌റു യുവജന കേന്ദ്രയും സംഘവേദി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് മേമുണ്ടയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 

പരിപാടിയുടെ ഭാഗമായി 75 വൃക്ഷ തൈകൾ നട്ടു. വൃക്ഷ തൈ വിതരണോദ്ഘാടനം വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പത്താം വാർഡ്‌മെമ്പർ രജിത കോളിയോട്ട്  നിർവ്വഹിച്ചു.  പരിപാടിയോടാനുബന്ധിച്ച്‌ പ്രതിജ്ഞയും ചൊല്ലി. തൊഴിലുറപ്പ് തൊഴിലാളികൾ, മേമുണ്ട ഈസ്റ്റ്  എൽ പി സ്കൂൾ  വിദ്യാർഥികൾ, സംഘവേദിയുടെ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

date