Skip to main content

അന്താരാഷ്ട്ര തദ്ദേശീയ ദിനാചരണം; ‘തദ്ദേശീയ അറിവുകളും ദുരന്ത സാധ്യതാ ലഘൂകരണവും’ കൈപുസ്തകം പ്രകാശനം ചെയ്തു

തദ്ദേശീയ അറിവുകളെ ദുരന്തസാധ്യതാ ലഘൂകരണത്തിൽ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കികൊണ്ട് ഐ.എൽ.ഡി.എം തയ്യാറാക്കിയ 'തദ്ദേശീയ അറിവുകളും ദുരന്ത സാധ്യതാ ലഘൂകരണവും’ എന്ന കൈപുസ്തകം അന്താരാഷ്ട്ര തദ്ദേശീയ ദിനാചരണത്തിന്റെ ഭാഗമായി റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പ്രകാശനം ചെയ്തു. വർഷങ്ങളുടെ പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറുന്ന പ്രാക്തന അറിവുകൾ ദുരന്തസാധ്യതാ ലഘൂകരണത്തിൽ ഉപയോഗിക്കുന്ന രീതി ഐക്യരാഷ്ട്രസഭയിൽ പോലും അംഗീകരിക്കപ്പെട്ടു എന്നതിന്റെ തെളിവാണ് 1994 മുതൽക്കേ ആരംഭിച്ച അന്താരാഷ്ട്ര തദ്ദേശീയ ദിനാചരണം എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾലാൻഡ് റവന്യൂ കമ്മീഷണർ ഡോ. എ. കൗശികൻഐ എൽ ഡി എം ഡയറക്ടർ ഡോ. ഡി. സജിത് ബാബുസർവ്വേ വകുപ്പ് ഡയറക്ടർ സീറാം സാംബശിവ റാവു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഐ എൽ ഡി എം ക്യാമ്പസിൽ നടക്കുന്ന റവന്യു അസംബ്ലിയിൽ വച്ചാണ് പുസ്തക പ്രകാശനം നടത്തിയത്. ദുരന്ത നിവാരണ വിദഗ്ദ്ധരുടെ സഹായത്താൽ തയ്യാറാക്കിയ കൈപുസ്തകത്തിൽ മത്സ്യത്തൊഴിലാളികൾകർഷകർ തുടങ്ങിയ തദ്ദേശീയ വിഭാഗങ്ങളുടെ ദുരന്ത ലഘൂകരണ അറിവുകളെ ഉൾകൊള്ളിക്കാനും അവയ്ക്കു പിന്നിലെ സാധുത തെളിയിക്കാനും ശ്രമിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ വ്യതിയാന കൺവെൻഷനിൽ നിന്നും സെന്റായി ചട്ടക്കൂടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കൈപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പ്രകൃതിക്ഷോഭങ്ങളുമായുള്ള അവരുടെ ഇടപെടലുകളെക്കുറിച്ചും ലഭ്യമായ അറിവുകൾ ശേഖരിക്കുകയും അത് പൊതുജനങ്ങൾക്ക് ലഭ്യമാകും വിധം രേഖപ്പെടുത്താനും ശ്രമിച്ച ഐ.എൽ.ഡി.എം.ന്റെ പരിശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. ആദ്യത്യ ടി.എസ്. ആണ് കൈപുസ്തകം തയ്യാറാക്കിയത്.

പി.എൻ.എക്‌സ്3803/2023

date