Skip to main content

ബോധവല്‍ക്കരണ ക്ലാസ് നടത്തി

 ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ മേപ്പാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ലഹരിക്കെതിരെ പടയണി ചേരാം എന്ന പരിപടിയുടെ ഭാഗമായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ഫിലിപ്പ് മമ്പാട് ക്ലാസ്സെ് നയിച്ചു. പി.ടി.എ പ്രസിഡന്റ് പി.ടി മണ്‍സൂര്‍ ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി സി.കെ ഷംസുദീന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ പി.ആര്‍ ഗിരിനാഥന്‍, ഗീത രാജഗോപാലന്‍, ഹെഡ് മാസ്റ്റര്‍ എം.പി ദിലീപ് കുമാര്‍, പി.ടി.എ വൈസ് പ്രസിഡന്റ് ടി. ശിഹാബ്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date