Skip to main content

മൊബൈല്‍ കൈത്തറി വസ്ത്ര വിപണന മേള

സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റേയും വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ഓണത്തോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൈത്തറി തുണിത്തരങ്ങള്‍ വാങ്ങുന്നതിന് ആഗസ്റ്റ് 17 മുതല്‍ 22 വരെ ആറ്  ദിവസങ്ങളിലായി ജില്ലാ/താലൂക്ക് കേന്ദ്രങ്ങളില്‍ മൊബൈല്‍ കൈത്തറി വസ്ത്ര വിപണന മേള സംഘടിപ്പിക്കും. ആഗസ്റ്റ് 17 ന് രാവിലെ 9.30 ന് കളക്ട്രേറ്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് വിതരണോദ്ഘാടനം നിര്‍വഹിക്കും. വയനാട്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ കൈത്തറി നെയ്ത്ത് സംഘങ്ങളുടെയും ഹാന്‍ടെക്സിന്റേയും സാരികള്‍, ബെഡ് ഷീറ്റുകള്‍, ഷര്‍ട്ടിംഗ്, സ്യൂട്ടിംഗ്, ചുരിദാര്‍ മെറ്റീരിയല്‍ കസവു സാരികള്‍, ദോത്തികള്‍ തുടങ്ങിയ കൈത്തറി വസ്ത്രങ്ങള്‍ 20 ശതമാനം ഗവ. റിബേറ്റോടെ മേളയില്‍ ലഭിക്കും. ഹാന്‍ടെക്സ് തുണിത്തരങ്ങള്‍ക്ക് സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യം ലഭിക്കും.

date