Skip to main content

ദേശഭക്തിഗാന മത്സരം

ആലപ്പുഴ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ ജില്ലയിലെ അംഗങ്ങള്‍ക്കായി ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു. 2 മുതല്‍ 7 പേര്‍ വരെയുള്ള ഗ്രൂപ്പുകളായാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ഗ്രൂപ്പ് അംഗങ്ങള്‍ അവതരിപ്പിച്ച മത്സരത്തിന്റെ വീഡിയോ (പരമാവധി 3 മിനുട്ട്) ഓഗസ്റ്റ് 15ന് വൈകിട്ട് 5നകം വാട്‌സാപ്പിലൂടെ ജില്ലാ ഓഫീസിലേക്ക് അയക്കണം. പദ്ധതി അംഗങ്ങളുടെ പേര്, ഫോണ്‍ നം., രജിസ്റ്റര്‍ നം. എന്നിവയും അയക്കണം. വാട്സാപ്പ് നമ്പര്‍: 9497633038. ഫോണ്‍: 0477 2241455

date