Skip to main content

ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാം

ആലപ്പുഴ: വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, വിവര സാങ്കേതിക വിദ്യ, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യം, ക്രാഫ്റ്റ്, ശില്‍പ നിര്‍മ്മാണം, ധീരതയോടെയുള്ള പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവുള്ള കുട്ടികളെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. 

6നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2022 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനം അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം നല്‍കുക. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ശിശു സംരക്ഷണ യുണിറ്റ്, ലത്തീന്‍ പള്ളി കോംപ്ലക്സ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ- 688001 എന്ന വിലാസത്തിലും www.wcd.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. സെപ്റ്റംബര്‍ 15 വരെ അപേക്ഷ നല്‍കാം. ഫോണ്‍: 0477-2241644.

date