Skip to main content

വള്ളത്തില്‍ കയറാം, വള്ളംകളി കാണാം: വെര്‍ച്വല്‍ അനുഭവമൊരുക്കി എന്‍.ടി.ബി.ആര്‍ സൊസൈറ്റി

ആലപ്പുഴ: ചുണ്ടന്‍ വള്ളത്തില്‍ കയറി തുഴച്ചില്‍ക്കാര്‍ക്കൊപ്പം നിന്ന് വള്ളംകളി കാണാനും വള്ളംകളിയുടെ ദൃശ്യഭംഗി 360 ഡിഗ്രിയില്‍ ആസ്വദിക്കാനും അവസരമൊരുക്കി എന്‍.ടി.ബി.ആര്‍ സൊസൈറ്റി. വെര്‍ച്വല്‍ റിയാലിറ്റിയുടെ സാധ്യതകള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് വി.ആര്‍. സംവിധാനം തയ്യാറാക്കിയിട്ടുള്ളത്. വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കളക്ടറേറ്റില്‍ എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്സണ്‍ ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ നിര്‍വഹിച്ചു. 
ഒരേ സമയം മൂന്ന് പേര്‍ക്ക് വരെ വി.ആര്‍. കാഴ്ചകള്‍ ആസ്വദിക്കാനാകും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക മത്സരവും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ലൂഥറന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് സ്‌കൂള്‍, ആലപ്പുഴ ബീച്ച് എന്നിവിടങ്ങളിലാണ് ഇന്നലെ പര്യടനം നടത്തിയത്. വെള്ളിയാഴ്ച്ച വരെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വാഹനം പര്യടനം നടത്തും. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ എന്‍.ടി.ബി.ആര്‍. സൊസൈറ്റി സെക്രട്ടറി സബ് കളക്ടര്‍ സൂരജ് ഷാജി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date