Skip to main content

തദ്ദേശീയ ജനതയുടെ അന്തര്‍ദേശിയ ദിനാചരണം: മാനന്തവാടി ബ്ലോക്ക്തല ഉദ്ഘാടനം നടത്തി

തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തിന്റെ മാനന്തവാടി ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ് നടത്തി. വാരാചരണ പരിപാടിയുടെ ഭാഗമായി പട്ടികവര്‍ഗ്ഗ ഊരുകളിലും പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ വിവിധ സ്ഥാപനങ്ങളിലും ആരോഗ്യ സംരക്ഷണം, ലഹരി ബോധവത്ക്കരണ പരിപാടികള്‍, വിദ്യാഭ്യാസ സംരക്ഷണം, അവകാശ സംരക്ഷണം, എല്ലാ അധികാരിക രേഖകളും ലഭ്യമാക്കുന്ന ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്ല്യാണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാക്ഷി രാമന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വി. ബാലന്‍, ബി.എം വിമല, ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡ് കെ. ഷാജി, അസി. ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ടി.കെ മനോജ്, ടി.ഇ.ഒ സി. നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

date