Skip to main content

നെഹ്റു ട്രോഫി വള്ളംകളി: ട്രോഫി ടൂര്‍ ഇന്ന്

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയ്ക്ക് മുന്നോടിയായി നെഹ്റു ട്രോഫിയും വഹിച്ചുള്ള വാഹനം ഇന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. രാവിലെ ആലപ്പുഴ സബ് കളക്ടര്‍ ഓഫീസില്‍ നിന്നും ആരംഭിക്കുന്ന ട്രോഫി ടൂര്‍ മാതാ സ്‌കൂള്‍, കഞ്ഞിക്കുഴി എസ്.എല്‍.പുരം എച്ച്.എസ്.എസ്., ചേര്‍ത്തല ഗവ. ഗേള്‍സ് എച്ച്.എസ്.എസ്., ആര്യക്കര എ.ബി. വിലാസം സ്‌കൂള്‍, ആര്യാട് ലൂഥറന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകിട്ടോടെ ആലപ്പുഴ ഔട്ട് പോസ്റ്റിന് സമീപം സമാപിക്കും. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് ട്രോഫി ടൂര്‍. നാടന്‍ പാട്ട് സംഘവും ടൂറിനെ അനുഗമിക്കും. വൈകിട്ട് നടക്കുന്ന സമാപനത്തില്‍ മ്യൂസിക് ഫ്യൂഷന്‍ പരിപാടി അരങ്ങേറും. 

date