Skip to main content

പ്രൊഫഷണല്‍ ബൈക്ക് റൈഡര്‍മാരുടെ പ്രകടനം ഇന്ന്

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പ്രൊഫഷണല്‍ ബൈക്ക് റൈഡര്‍മാരെ അണിനിരത്തി സ്റ്റണ്ടിംഗ് എക്സിബിഷന്‍ നടത്തുന്നു. ഇന്ന് (ഓഗസ്റ്റ് 10) വൈകിട്ട് 4-ന് ആലപ്പുഴ ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേക സജ്ജീകരിച്ച വേദിയില്‍ സുരക്ഷാ സൗകര്യങ്ങളോടുകൂടിയാണ് ബൈക്ക് റൈഡര്‍മാര്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത്.

നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയാണ് പള്‍സര്‍മാനിയ 2.0ന്റെ സഹകരണത്തോടെ പരിപാടി സംഘടിപ്പിക്കുന്നത്. നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന ദിവസം പുന്നമടക്കായലിലും ജങ്കാറില്‍ ബൈക്കുകളുടെ പ്രകടനം നടത്തും.

date