Skip to main content

വള്ളംകളിപെരുമയുമായി ഉത്പന്നങ്ങള്‍ വിപണിയില്‍

ആലപ്പുഴ: വള്ളംകളിയുടെ പെരുമയുമായി ഇത്തവണയും വിവിധ ഉത്പന്നങ്ങളുമായി നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി. എന്‍.ടി.ബി.ആര്‍. മെര്‍ക്കന്‍ഡൈസ് എന്ന പേരിലുള്ള ഉത്പന്നങ്ങളുടെ വിപണനം ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസ്, പുന്നമട ഫിനിഷിങ് പോയിന്റ് എന്നിവിടങ്ങളില്‍ പുരോഗമിക്കുകയാണ്. കോഫി മഗ്(120 രൂപ), തൊപ്പി(60 രൂപ), ടീ ഷര്‍ട്ട് (300, 350, 500 രൂപ), ചുണ്ടന്‍ വള്ളത്തിന്റെ രൂപം(500 രൂപ) എന്നിങ്ങനെയുള്ള ഉത്പന്നങ്ങളാണ് വില്‍പനയിലുള്ളത്്. 2022 ല്‍ മെര്‍ക്കന്‍ഡൈസുകളുടെ വിപണിയിലൂടെ 1.25 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചിരുന്നു.

date