Skip to main content

ആസാദി കാ അമൃത് മഹോത്സവ്: ദ്വിദിന ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം

ആലപ്പുഴ: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദ്വിദിന സംയോജിത ബോധവല്‍ക്കരണ പരിപാടിക്കും ആസാദി കാ അമൃത് മഹോത്സവ് പ്രദര്‍ശനത്തിനും ചേര്‍ത്തലയില്‍ തുടക്കമായി.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ കോട്ടയം ഫീല്‍ഡ് ഓഫീസ്, ചേര്‍ത്തല മുനിസിപ്പാലിറ്റി, ഐ.സി.ഡി.എസ.് കഞ്ഞിക്കുഴി, കഞ്ഞിക്കുഴി അഡിഷണല്‍ പ്രൊജക്റ്റ് എന്നിവയുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി ചേര്‍ത്തല മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി.എസ്. അജയകുമാര്‍ അധ്യക്ഷത വഹിച്ചു . 

സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജി. രഞ്ജിത്ത്, ശോഭാ ജോഷി, ഏലിക്കുട്ടി ജോണ്‍, കൗണ്‍സിലര്‍മാരായ എ. അജി, പി.ഉണ്ണികൃഷ്ണന്‍, ആശ മുകേഷ്, പി.ഐ.ബി. മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ കെ.വൈ. ഷാമില, എഫ്.പി.എ സി.ബി.സി കോട്ടയം സരിന്‍ ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ നയിക്കുന്ന പഠന ക്ലാസുകള്‍, പ്രദര്‍ശനം, കേന്ദ്ര സോങ് ആന്‍ഡ് ഡ്രാമ വിഭാഗത്തിലെ കലാകാരന്മാരുടെ കലാപരിപാടികള്‍, ക്വിസ് മത്സരങ്ങള്‍ എന്നിവ സംഘടപ്പിക്കും.സൗജന്യ ആയുര്‍വേദ, അലോപ്പതി, ഹോമിയോ മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയും തപാല്‍ വകുപ്പിന്റെ ആധാര്‍ ക്യാമ്പും സംഘടിപ്പിക്കും. പരിപാടി നാളെ  സമാപിക്കും.

date