Skip to main content

ബാസ്‌ക്കറ്റ്‌ ബോള്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ജില്ലാ പഞ്ചായത്തും ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സിലും ചേര്‍ന്ന് നടപ്പാക്കുന്ന 'സ്‌പോർട്ട്സാണ് ലഹരി' പദ്ധതിയുടെ ഭാഗമായി മണ്ണഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിർമിച്ച ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട് ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട് നിര്‍മിച്ചത്. പദ്ധതിയുടെ ഭാഗമായി 500ലധികം വിദ്യാര്‍ത്ഥികൾക്ക് കായിക പരിശീലനവും നൽകും. 

ചടങ്ങിൽ ബാസ്‌ക്കറ്റ്‌ ബോള്‍ അണ്ടര്‍ 16 വിഭാഗത്തിലെ ഇന്ത്യന്‍ ടീം അംഗം ടെസ്റ്റാ ഹര്‍ഷന്‍, ഇന്ത്യന്‍ മുന്‍ ബാസ്‌ക്കറ്റ്‌ ബോള്‍ ടീം അംഗവും നാഷണല്‍ ഗെയിംസ് മെഡല്‍ ജേതാവുമായ റോജാമോള്‍, ബാസ്‌ക്കറ്റ് ബോള്‍ താരം ജി. രേഷ്മ എന്നിവർ മുഖ്യാതിഥികളായി. മൂന്ന് താരങ്ങളേയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.

ചടങ്ങില്‍ സ്‌കൂള്‍ 
പ്രധാനധ്യാപിക സുജാത ടീച്ചര്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആര്‍. റിയാസ്, ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ വി.ജി വിഷ്ണു, ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രദീപ് കുമാര്‍, പി.റ്റി.എ. വൈസ് പ്രസിഡന്റ് ജോസ് ചിക്കോ, അംഗങ്ങളായ സി.സി. നിസാര്‍, ഷെമീര്‍, ബാസ്‌ക്കറ്റ്‌ ബോള്‍ അസോസിയേഷന്‍  ഭാരവാഹിയായ റോണി  സെബാസ്റ്റ്യന്‍, കെ.എഫ്.എ കോച്ചുമാരായ സുരേഷ്, പ്രവീണ്‍, കബഡി അസോസിയേഷന്‍ സെക്രട്ടറി വിനോദ്, നൗഫല്‍, കായികധ്യാപകരായ മിനി, അനൂപ എന്നിവര്‍  സംസാരിച്ചു.

date