Skip to main content

നെഹ്റുട്രോഫി: തുഴത്താളം ചിത്ര പ്രദർശനം നാളെ തുടങ്ങും

ആലപ്പുഴ: നെഹ്രുട്രോഫി ജലോത്സവത്തിന് മുന്നോടിയായി ആലപ്പുഴ പ്രസ് ക്ലബ്ബ്, എൻ ടി ബി ആർ പബ്ലിസിറ്റി കമ്മറ്റിയുമായി സഹകരിച്ച് തുഴത്താളം-2023 എന്ന പേരിൽ ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നു. നാളെ (ഓഗസ്റ്റ് 10) രാവിലെ പത്തിന് ആലപ്പുഴ സബ് കളക്ടർ സൂരജ് ഷാജി പ്രദർശനം ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് പ്രസിഡന്റ് എസ് സജിത്ത് അധ്യക്ഷത വഹിക്കും. പബ്ലിക് റിലേഷൻസ് വകുപ്പ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല മുഖ്യാതിഥിയായിരിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ എസ് സുമേഷ് പങ്കെടുക്കും. പ്രസ് ക്ലബ്ബ് സെക്രട്ടറി ടി കെ അനില്‍കുമാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിനീഷ് പുന്നപ്ര നന്ദിയും പറയും. ആഗസ്റ്റ് 12 വരെ ലളിതകല അക്കാദമി ആർട്ട് ഗ്യാലറിയിലാണ് ആലപ്പുഴയിലെ പ്രസ് ഫോട്ടോഗ്രാഫർമാർ പകർത്തിയ ജലമേളയുടെ മനോഹരമായ ഫ്രയിമുകൾ അടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കുക.

date