Post Category
സീറ്റ് ഒഴിവ്
2023-24 അധ്യയന വർഷത്തിൽ താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.സി.എ, ബി.എ ഇംഗ്ലീഷ് ബിരുദ കോഴ്സുകളിൽ മൂന്നാം സെമസ്റ്ററിൽ ഓപ്പൺ, ഇ.ഡബ്ല്യു.എസ്, ഒ.ബി.എച്ച്, എസ്.സി കാറ്റഗറികളിൽ സീറ്റ് ഒഴിവുണ്ട്. റിസർവേഷൻ വിഭാഗങ്ങളിലേക്ക് അപേക്ഷകൾ ഇല്ലാത്ത പക്ഷം യൂണിവേഴ്സിറ്റി നിബന്ധനകൾക്കും ചട്ടങ്ങൾക്കും വിധേയമായി മറ്റു വിഭാഗക്കാരെയും പരിഗണിക്കും. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ആഗസറ്റ് 14ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കോളേജ് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾ gctanur.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോൺ: 0494 2582800.
date
- Log in to post comments