Skip to main content

ഭിന്നശേഷി വിഭാഗക്കാര്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

 

പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉള്‍പ്പെടെയുളള വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര്   രജിസ്റ്റര്‍  ചെയ്തിട്ടുളള   ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്  രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം.  പി.എസ്.സി. മുഖേനയോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അനദ്ധ്യാപക തസ്തികയില്‍   സ്ഥിരം ജോലി ലഭിക്കുകയും  രേഖാമൂലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍  അറിയിച്ചിട്ടുളളവരും  സ്ഥിരം ജോലി ലഭിച്ചതിനുശേഷം എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാതെ  റദ്ദ് ആയിട്ടുളള അദ്ധ്യാപക തസ്തികയില്‍ പരിഗണിക്കപ്പെടുവാന്‍ യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ പുതുക്കി ലഭിക്കും.  സെപ്റ്റംബര്‍ 30 വരെ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട് .

date