Skip to main content

ഫ്രീഡം ഫെസ്‌റ്റ് നാളെ:  ജീനോമിക്സ്, സൈബർ ലോ, മീഡിയ ഫ്രീഡം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ

            വൈജ്ഞാനിക ലോകത്തെ സമത്വം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. ആഗസ്റ്റ് 12 ന് ആരംഭിച്ച സമ്മേളനത്തിന്റെ മൂന്നാം ദിവസമായ നാളെ (തിങ്കൾ) പ്രധാന വേദിയായ ഫ്രീഡം ഹാളിൽ രാവിലെ 9.30ന് ലോക്കൽ ഗവേണൻസിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം. ബി. രാജേഷ് പ്രത്യേക പ്രഭാഷണം നടത്തും. തുടർന്ന് രാവിലെ 10 മുതൽ 11.30 വരെ ടജീനോമിക്‌സും വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിൽ അതിനുള്ള നിർണായക പങ്കും’ എന്ന വിഷയത്തിൽ ചർച്ച നടക്കും. ഡോ. വിനോദ് സ്‌കറിയ (ഐ.ജി.ഐ.ബി. ന്യൂഡൽഹി) ഡോ. നീൽ ശങ്കർ (യു.എസ്.എ.)രമേശ് ഹരിഹരൻ (സ്ട്രാൻഡ് ലൈഫ് സയൻസസ്ബാംഗ്ലൂർ) തുടങ്ങിയവർ പങ്കെടുക്കും. ഡോ. രാംചന്ദ് സി. (മാഗ്ജിനോം) മേഡറേറ്ററാകും.

            മെഡിക്കൽ സാങ്കേതിക വിദ്യജൈവശാസ്ത്രം എന്നിവയിലെ സഹകരണംപങ്കാളിത്തംനവീനാശയങ്ങൾ’ എന്ന വിഷയത്തിൽ 11.30 മുതൽ ഒരു മണി വരെ പ്രധാന വേദിയിൽ ചർച്ച നടക്കും. ഡോ. യു.സി. ജലീൽ (ഓപ്പൺ സോഴ്സ് കോവിഡ് ഫൗണ്ടേഷൻ)പൊതുജനാരോഗ്യ പ്രവർത്തകൻ ഡോ.ബി ഇക്ബാൽഡോ.അച്യുത് ശങ്കർ എസ് നായർ(കേരള സർവകലാശാലകംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫോമാറ്റിക്‌സ് വിഭാഗം)ഡി. എസ്. നാഗേഷ് (SCTIMST ശാസ്ത്രജ്ഞൻ) തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.

            രണ്ടു മണി മുതൽ 3.30 വരെ സൈബറിടങ്ങളിലെ പുതിയ നിയന്ത്രണങ്ങൾ: വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കും. അപർ ഗുപ്ത (ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ഇൻഡ്യ)പർമീന്ദർജീത് സിംഗ്പ്രശാന്ത് സുഗതൻ തുടങ്ങിയവർ പങ്കെടുക്കും. ഐസിഫോസ് ഡയറക്ടർ ഡോ.സുനിൽ ടി. ടി. മോഡറേറ്ററാകും. 3.30 മുതൽ അഞ്ചു മണി വരെ മാധ്യമ സ്വാതന്ത്യം എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ  പത്രപ്രവർത്തകരായ ശശി കുമാർ (ഏഷ്യൻ കോളജ് ഓഫ് ജേണലിസം)ജോസി ജോസഫ് (ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്)ആർ രാജഗോപാൽ (ദി ടെലിഗ്രാഫ്)വിനോദ് ജോസ്മുഹമ്മദ് സുബൈർ (ആൾട് ന്യൂസ്)ഷാഹിന കെ. കെ (ഔട്ട്‌ലുക്ക്)എൻ. പി ചന്ദ്രശേഖരൻ (ഡയറക്ടർകൈരളി) എന്നിവർ സംസാരിക്കും. മീഡിയ അക്കാദമി ചെയർമാൻ ആർ. എസ് ബാബു ചർച്ച നയിക്കും. 5.30 മുതൽ 6.30 വരെ ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഫിനാൻസ് ഇൻ ന്യൂ കേരള എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ സ്ഥാപക നേതാവ് ജോസഫ് തോമസിനെ അനുസ്മരിക്കും. 6.30 മുതൽ 7.30 വരെ നടക്കുന്ന അനുസ്മരണ ചടങ്ങിൽ ഡോ.ടി.എം തോമസ് ഐസക്ഡോ.ബി.ഇക്ബാൽകെ.അൻവർ സാദത്ത്ടി.ഗോപകുമാർകിരൺ ചന്ദ്ര തുടങ്ങിയവർ സംസാരിക്കും.            രാത്രി 7.30 മുതൽ സാംസ്‌കാരിക പരിപാടികൾ വേദിയായ ടാഗോർ തിയേറ്ററിൽ അരങ്ങേറും.

പി.എൻ.എക്‌സ്3860/2023

date