Skip to main content

പുതിയ പൂമംഗലം ഗ്രാമപഞ്ചായത്ത് മന്ദിരം നിർമ്മാണോദ്ഘാടനം നാളെ

പൂമംഗലം ഗ്രാമപഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ (14/08/23). എടക്കുളത്ത് ഗ്രാമപഞ്ചായത്ത് പുതുതായി വാങ്ങിയ സ്ഥലത്ത് നടക്കുന്ന നിർമ്മാണ ഉദ്ഘാടനം രാവിലെ 9.30യ്ക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിക്കും.5000 ചതുരശ്ര അടിയിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ പഞ്ചായത്ത് കെട്ടിടമാണ് നിർമ്മിക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി ചടങ്ങിൽ അധ്യക്ഷതവഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ രംഗൻ തുടങ്ങിയവർ മുഖ്യ അതിഥികൾ ആകും. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റി പറമ്പിൽ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വിവിധ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

date