Skip to main content
തുടക്കമിട്ടിരിക്കുന്നത് ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ

കണ്ണാറ - ഉദയപുരം കോളനി വികസന പദ്ധതികൾക്ക് തുടക്കമായി

- തുടക്കമിട്ടിരിക്കുന്നത് ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ

- നിർമ്മാണ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു

അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് കണ്ണാറ - ഉദയപുരം കോളനിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം തൻറെ നിയോജകമണ്ഡലത്തിലെ മൂന്നാമത്തെ കോളനിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് തുടക്കം ഇട്ടിരിക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് തുടക്കമായിരിക്കുന്നത്.

കാനനിർമ്മാണം, നിലവിലുള്ള റോഡ് റീടാറിങ്, പുതിയ റോഡ് കോൺക്രീറ്റിംഗ്, മൈത്രി നഗർ സംരക്ഷണഭിത്തി നിർമ്മാണം എന്നിവയാണ് ഒരു കോടി രൂപയുടെ വികസന പദ്ധതിയിലൂടെ ലക്ഷ്യം വെച്ചിരിക്കുന്നത്. സംസ്ഥാന നിർമ്മിതി കേന്ദ്രം മുഖേനയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.

വാർഡ് മെമ്പർ രേഷ്മ സജീഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർമ്മാണ സമിതി കേന്ദ്രം റീജിയണൽ എൻജിനീയർ സതീദേവി റിപ്പോർട്ട് അവതരിപ്പിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ ടി ജലജൻ, ഒല്ലൂക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ സന്ധ്യ ടി എം, വാർഡ് മെമ്പർമാരായ സ്വപ്ന രാധാകൃഷ്ണൻ, ബീന പൗലോസ്, സുശീല രാജൻ, വാർഡ് വികസന കൺവീനർ എം ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

date