Skip to main content

തദ്ദേശീയ ജനതയുടെ അന്തർദേശിയ ദിനാചരണം

മേമാരി ഏകാധ്യാപക സ്‌കൂളിൽ തദ്ദേശീയ ജനതയുടെ അന്തർദേശിയ ദിനാചരണം സംഘടിപ്പിച്ചു. ലോകത്തെ തദ്ദേശീയ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവബോധം വളർത്തുന്നതിനുമായി എല്ലാ വർഷവും ഓഗസ്റ്റ് 9 ന് ലോക തദ്ദേശവാസികളുടെ അന്താരാഷ്ട്ര ദിനം ആചരിക്കുന്നു. നിശ്ചയദാർഢ്യത്തോടെ തദ്ദേശീയ യുവത എന്ന സന്ദേശമുയർത്തി സംസ്ഥാനത്ത് ഒൻപത് മുതൽ 15 വരെ വിവിധ പരിപാടികളാണ് നടപ്പിലാക്കുന്നത്. ഇതിൻെറ ഭാഗമായാണ് മേമാരി ഏകാധ്യാപക സ്‌കൂളിൽ തദ്ദേശീയ ജനതയുടെ അന്തർദേശിയ ദിനാചരണം സംഘടിപ്പിച്ചത്. ഉപ്പുതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ് ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ രശ്മി പി ആർ അധ്യക്ഷത വഹിച്ചു.പരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ ലഭ്യതയുമായി ബന്ധപ്പെട്ട ക്ലാസ്സ്‌ നടന്നു. വിദ്യാഭ്യാസത്തിന്റെ ലഭ്യതയെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും കണ്ണംപടി ഗവണ്മെന്റ് ട്രൈബൽ ഹൈസ്കൂൾ അധ്യാപകൻ രാജേഷ്, കട്ടപ്പന ബി ആർ സി കോർഡിനേറ്റർ വിനീത് പി. സി എന്നിവർ ക്ലാസുകൾ നയിച്ചു. എസ് ടി പ്രൊമോട്ടർ രഞ്ജിത് ഇ ജി പ്രതിജ്ഞ ചൊല്ലി കൊടുത്തു. എസ്. ടി പ്രൊമോട്ടർ ഷിനു കെ. ആർ, മേമാരി ഏകാധ്യാപക സ്കൂൾ അധ്യാപിക പ്രിൻസി മോൾ, ഊരു നിവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

date