Skip to main content

ബോണസ് തര്‍ക്കം തീര്‍പ്പായി

ആലപ്പുഴ: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ 2022-23 വര്‍ഷത്തെ ബോണസുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിച്ചു. ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ ബന്ധപ്പെട്ട യൂണിയന്‍ ഭാരവാഹികളെയും ഉടമ പ്രതിനിധികളെയും ഉള്‍പ്പെടുത്തി നടത്തിയ അനുരഞ്ജന യോഗത്തിലാണ് തീര്‍പ്പായത്. 

2022-23 വര്‍ഷത്തെ ബോണസായി തൊഴിലാളികള്‍ക്ക് മുന്‍ വര്‍ഷം നല്‍കിയ തുകയോടൊപ്പം 400 രൂപയുടെ വര്‍ദ്ധനവ് വരുത്തും. ഇതോടെ ഡ്രൈവര്‍ക്ക് 9550 രൂപ, കണ്ടക്ടര്‍ക്ക് 9247 രൂപ, ക്ലീനര്‍/ഡോര്‍ ചെക്കര്‍ എന്നിവര്‍ക്ക് 8916 രൂപയും ലഭിക്കും. ബോണസ് തുക ഓഗസ്റ്റ് 20നകം തൊഴിലാളികള്‍ക്ക് നല്‍കും. 

date