Skip to main content

69 -മത് നെഹ്റു ട്രോഫി  ജലമേള ദൂരദർശനിൽ തത്സമയം

ആലപ്പുഴ: നെഹ്റു ട്രോഫി  ജലമേള ഇത്തവണയും ദൂരദർശനിലൂടെ തത്സമയം കാണാം. ഡി.ഡി. മലയാളം, ഡി.ഡി. സ്പോർട്സ് ചാനലിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ തൽസമയ സംപ്രേഷണം. 
ദൃക്സാക്ഷി വിവരണത്തിനു ചുക്കാൻ പിടിക്കുന്നത്  പ്രൊഡക്ഷന്‍  ഇന്‍  ചാർജ് കെ. ആർ. ഷാജിയാണ്. ജി. ജയ, എസ്. രാജാറാം, കാർത്തിക എന്നീ പ്രൊഡ്യൂസർമാരുടെ നേതൃത്വത്തിൽ എട്ട് ക്യാമറകളും, എച്ച്.ഡി. ഒ.ബിവാനും ദൃക്സാക്ഷി വിവരണത്തിനായി  ഒരുങ്ങികഴിഞ്ഞു.  

ഡിഡി നാഷണലിൽ ഹിന്ദി കമന്ററി നൽകുന്നത് ആലപ്പുഴ സ്വദേശി സന്തോഷി റാണി സാഹ. ദൃക്സാക്ഷി വിവരണം ഇംഗ്ലീഷില്‍ നല്‍കുന്നത് എ ജി ജോർജ്, ചെറിയാൻ അലക്സാണ്ടർ എന്നിവരാണ്‌. മലയാളത്തിൽ  നൽകുന്നത് മൂന്ന്  പേരാണ് ഹരികുമാർ വാല്ലേത്ത്, ജോ ജോസഫ് തായങ്കരി, കെ. എസ്, വിജയനാഥ്.

date