Skip to main content

ഉജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാം

വനിതാശിശുവികസന വകുപ്പ് ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നൽകുന്ന ഉജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പനിർമാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. 6 മുതൽ 11 വയസ് വരെ, 12 മുതൽ 18 വയസ് വരെ വിഭാഗങ്ങളിലായി ജില്ലയിൽ നിന്നും നാല് കുട്ടികളെയാണ് തെരഞ്ഞെടുക്കുന്നത്. ഭിന്നശേഷി കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിക്കും. കേന്ദ്രസർക്കാരിന്റെ ബാൽ ശക്തി പുരസ്‌കാരം ലഭിച്ച കുട്ടികളുടെയും ഉജ്വലബാല്യം പുരസ്‌കാരം ലഭിച്ച കുട്ടികളുടെയും അപേക്ഷ പരിഗണിക്കില്ലെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസർ അറിയിച്ചു.

പ്രസ്തുത കാലയളവിൽ നടത്തിയ പ്രകടനങ്ങളുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, പ്രശസ്തി പത്രങ്ങൾ, കുട്ടിയുടെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകം ഉണ്ടെങ്കിൽ ആയതിന്റെ പകർപ്പ്, കലാ-കായിക പ്രകടനങ്ങൾ ഉൾക്കൊള്ളുന്ന പെൻഡ്രൈവ് /സി. ഡി, പത്രക്കുറിപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം ഉൾക്കൊള്ളിക്കണം. തിരുവനന്തപുരം ജില്ലയിൽ നിന്ന് പുരസ്‌കാരത്തിനായി അർഹതയുള്ള കുട്ടികൾ അപേക്ഷയും ബന്ധപ്പെട്ട രേഖകളും സെപ്തംബർ 15ന് മുൻപായി ജില്ല ശിശുസംരക്ഷണയൂണിറ്റിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2345121, wcd.kerala.gov.in

date